നെയ്യാറ്റിന്‍കര: ഉത്തര്‍പ്രദേശിലെ സ്വകാര്യ ആശുപത്രിലെ നഴ്‌സിന്റെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. നെയ്യാറ്റിന്‍കര കുന്നത്തുകാല്‍ സ്വദേശി സൂര്യ മരിച്ചതായി ഇന്നലെയണ് ആശുപത്രിയില്‍ നിന്നും ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. ഒരു വര്‍ഷമായി ഉത്തര്‍പ്രദേശത്തിലെ മധുരയിലെ ആശുപത്രിയില്‍ ജോലി ചെയ്യുകയാണ് സൂര്യ. ഓണ അവധിക്ക് നാട്ടിലെത്തി തിരിച്ചുപോയതാണ്. ശനിയാഴ്ച രാത്രിയിലും രക്ഷിതാക്കളെ സൂര്യ ഫോണ്‍ ചെയ്തിരുന്നു. വ്യക്തപരമായ ജോലി സ്ഥലത്തോ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായിരുന്നതായി പറഞ്ഞിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.
ഞായറാഴ്ച 10 മണിയോടെയാണ് സൂര്യയുടെ നില ഗുരതരമാണെന്ന് ബന്ധുക്കള്‍ ഉടന്‍ എത്തണമെന്നും ആശുപത്രിയില്‍ നിന്നും സന്ദേശമെത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കാന്‍ ആശുപത്രി അികൃതര്‍ തയ്യാറായില്ല. നിരന്തരമായ വിളിച്ചശേഷമാണ് മകള്‍ മരിച്ചുവെന്ന വിവരം രക്ഷിതാക്കളെ അശുപത്രിയില്‍ നിന്നും അറിയിച്ചത്. ഇതാണ് ദുരൂഹതകള്‍ വര്‍ദ്ധിക്കാന്‍ കാരണം. മരണ കാരണത്തെ കുറിച്ചോ എങ്ങനെ മരണം സംഭവിച്ചുവെന്നതിനെ കുറിച്ച ബന്ധുക്കളോട് ആശുപത്രി അധികൃതര്‍ പ്രതികരിക്കുന്നില്ലെന്നാണ് ആരോപണം. സൂര്യയുടെ അടുത്ത ബന്ധുക്കള്‍ മധുരിയിലെ ആശുപത്രിയിലേക്ക തിരിച്ചിട്ടുണ്ട്.
