വ്യവസായി രാകേഷ് അഗ്രഹാരിയുടെ ഇളയമകൻ ആറു വയസുള്ള പ്രീയാൻഷിനെയാണ് നാലംഗ സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്. മൂത്തമകൻ ദിവ്യാൻഷിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജേഷിന്‍റെ വീട്ടിലെ ജോലിക്കാരൻ അടങ്ങുന്ന സംഘമാണ് രണ്ടു കുട്ടികളെയും തട്ടിക്കൊണ്ടു പോയത്
ലഖ്നൗ: ഉത്തര്‍പ്രദേശിലെ സുല്‍ത്താൻ പൂരിലാണ് മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ സഹോദരങ്ങളിൽ ഒരു കുട്ടിയെ അക്രമിസംഘം മൺവെട്ടികൊണ്ട് വെട്ടിക്കൊന്നു. മൂത്ത കുട്ടിയെ ഗുരുതര പരിക്കുകളോടെ രക്ഷിച്ചു. നാലു പേരെയും പൊലീസ് പിടികൂടി. കുട്ടികളെ മോചിപ്പിക്കാനായി പൊലീസ് സംഘം എത്തിയതി അറഞ്ഞതോടെയാണ് രണ്ടാംക്ലാസുകാരനെ അതിക്രൂരമായി കൊന്നത്.
വ്യവസായി രാകേഷ് അഗ്രഹാരിയുടെ ഇളയമകൻ ആറു വയസുള്ള പ്രീയാൻഷിനെയാണ് നാലംഗ സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്. മൂത്തമകൻ ദിവ്യാൻഷിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജേഷിന്‍റെ വീട്ടിലെ ജോലിക്കാരൻ അടങ്ങുന്ന സംഘമാണ് രണ്ടു കുട്ടികളെയും തട്ടിക്കൊണ്ടു പോയത്. സ്കൂളിൽ നിന്ന് മടങ്ങും വഴിയാണ് കുട്ടികളെ തട്ടിക്കൊണ്ടു പോയത്.
കുട്ടികളെ വിട്ടു കൊടുക്കാൻ രാഗേഷിനോട് സംഘം 50 ലക്ഷം രൂപ ആവശ്യപ്പെട്ടു. രാഗേഷ് പൊലീസിനെ വിവരം അറിയിച്ചു. സംഘത്തിന്‍റെ ഒളിത്താവളം പൊലീസ് വളഞ്ഞതോടെ മണ്‍വെട്ടി കൊണ്ട് അടിച്ചു കുട്ടികളെ ഗുരുതരമായ പരിക്കേൽപ്പിച്ചു. സംഘത്തിന് നേരെ പൊലീസ് വെടി വച്ചു. പിന്നാലെ പിടികൂടി. മൂത്ത കുട്ടിയെ സമീപത്തെ മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി. പ്രീയാന്‍ഷിന്‍റെ മൃതദേഹം സമീപത്തെ കുറ്റിക്കാട്ടിൽ നിന്നാണ് കണ്ടെത്തിയത്. കുട്ടികളുടെ കുടുംബത്തിന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഏഴു ലക്ഷം രൂപ നഷ്ട പരിഹാരം പ്രഖ്യാപിച്ചു.
