മഞ്ഞനിക്കരയില്‍ നിന്നും പ്ലസ്ടു വിദ്യാർത്ഥിയെ തട്ടികൊണ്ട് പോയതിന് പിന്നില്‍ മുന്‍വൈരാഗ്യമെന്ന് രക്ഷിതാക്കൾ. സ്വഭാവ ദൂഷ്യത്തെതുടർന്ന് വീട്ടില്‍ നിന്നും ഒഴിവാക്കിയതാണ് ബന്ധു അവിനാഷിന്റെ പകയ്ക്ക് കാരണമെന്നും രക്ഷിതാക്കള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

പത്തനംതിട്ട: മഞ്ഞനിക്കരയില്‍ നിന്നും പ്ലസ്ടു വിദ്യാർത്ഥിയെ തട്ടികൊണ്ട് പോയതിന് പിന്നില്‍ മുന്‍വൈരാഗ്യമെന്ന് രക്ഷിതാക്കൾ. സ്വഭാവ ദൂഷ്യത്തെതുടർന്ന് വീട്ടില്‍ നിന്നും ഒഴിവാക്കിയതാണ് ബന്ധു അവിനാഷിന്റെ പകയ്ക്ക് കാരണമെന്നും രക്ഷിതാക്കള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ മകനും ഒന്നാംപ്രതിയുമായ അവിനാശിനെ മഞ്ഞണിക്കരയിലെ വിട്ടില്‍ നിന്നും ഒഴിവാക്കിയതിന്‍റെ പകയാണ് തട്ടിക്കൊണ്ട് പോകാൻ കാരണമെന്ന് രക്ഷിതാക്കള്‍ പറയുന്നു. സ്വാഭദൂഷ്യം കാരണം ഒരു വർഷം മുൻപാണ് അവിനാശിനെ വീട്ടില്‍ നിന്നും ഒഴിവാക്കിയത്. 

വീട്ടില്‍ നിന്നുംഇറക്കിവിട്ടതിന് ശേഷം പല പ്രാവശ്യം ഇയാള്‍ കുട്ടിയുടെ വീടിന് സമിപത്ത് എത്തി ഭീഷണിപ്പെടുത്തിയിരുന്നു വെന്നും ബന്ധുക്കള്‍ പറയുന്നു. ഇതിനിടയില്‍ 25ലക്ഷം രൂപ ആവശ്യപ്പെട്ട് അവിനാശ് ഇവരുടെ വീട്ടില്‍ എത്തിയിരുന്നു.

കുട്ടിയ തട്ടിക്കൊണ്ടു പോയ ക്വട്ടേഷൻസംഘത്തിലെ അഞ്ച് പേരെയും അവിനാശിന്‍റെ അച്ഛനാണ് ബംഗ്ലുരുവില്‍ നിന്നും തരപ്പെടുത്തികൊടുത്തത്. സംഘത്തില്‍ ഉള്ളവരെ കുട്ടി തിരിച്ചറിഞ്ഞു. ഇവരെ പിന്നീട് വീട്ടില്‍ എത്തിച്ച് തെളിവ് എടുപ്പ് നടത്തി. തട്ടിക്കൊണ്ട് പോയി മോചന ദ്രവ്യം ആവശ്യപ്പെടല്‍ ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ ചേർത്താണ് കേസെടുത്തിട്ടുള്ളത്.

ബംഗളൂരു ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്താനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാൻ പൊലീസ് തീരുമാനിച്ചിടുണ്ട്. തട്ടിക്കൊണ്ട് പൊയ കുട്ടി ഇപ്പോള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.