ടോക്കിയോ:തെക്കൻ കൊറിയൻ പ്രസിഡന്‍റിനെ വടക്കൻ കൊറിയയിലേക്ക് ക്ഷണിച്ച് കിം ജോങ് ഉൻ. ശൈത്യകാല ഒളിംപിക്സിനെത്തിയ ഉന്നിന്‍റെ സഹോദരി കിം യോ ജോങ്ങാണ് ക്ഷണക്കത്ത് കൈമാറിയത്. ഇത് സംഭവ്യമാകാൻ ഇരുകൊറിയകളും സഹകരിക്കണമെന്ന് തെക്കൻ കൊറിയൻ പ്രസിഡന്‍റ് മൂണ്‍ ജെ ഇൻ പറഞ്ഞു.

പ്രശ്നങ്ങൾ പരിഹരിക്കാൻ അമേരിക്കയുമായി വടക്കൻകൊറിയ ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്നും മൂണ്‍ ജെ ഇൻ അഭ്യര്‍ത്ഥിച്ചു. കൊറിയകൾക്കിടയിലെ മഞ്ഞുരുക്കുന്ന വേദിയായി മാറുകയാണ് ശീതകാല ഒളിംപിക്സ്. ഒരു കൊടിക്കീഴിൽ മാര്‍ച്ച് പാസ്റ്റിന് അണി നിരന്ന കൊറിയകൾ കളത്തിന് പുറത്ത് ചര്‍ച്ചകൾക്കും തയ്യാറായി.