കോഴിക്കോട്: സി.പി. െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ കെ. എം മാണി. സിപി െഎയ്ക്കും കാനം രാജേന്ദ്രനും അപകര്‍ഷതാ ബോധമെന്ന് അദ്ദേഹം പറഞ്ഞു. കാനം കാനന വാസം വെടിഞ്ഞ് നാട്ടിലേക്കിറങ്ങിയാല്‍ കേരളാ കോണ്‍ഗ്രസിന്‍റെ ശക്തി കാണാം.

സ്വന്തം കാലില്‍ നിന്ന് ശക്തി തെളിയിച്ചിട്ടുള്ള പാര്‍ട്ടിയാണിതെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ക്ക് കാനം സര്‍ട്ടിഫിക്കറ്റ് തരണ്ട കാര്യമില്ല. ഒരു മുന്നണിയിലും ചേരാന്‍ കേരളാ കോണ്‍ഗ്രസ് അപേക്ഷ നല്‍കിയിട്ടില്ലെന്നും മാണി പറഞ്ഞു.

 അതേ സമയം കെ. എം. മാണി മുസ്ലീം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി. തുറന്നിട്ട എല്ലാ വാതിലിലേക്കും കയറണമെന്നില്ലെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം കെ.എം. മാണി പ്രതികരിച്ചു.

 കേരളാ കോണ്‍ഗ്രസ് എം യുഡി എഫിലേക്ക് വരണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് ലീഗ് നേതാക്കള്‍ വ്യക്തമാക്കി. മുന്നണി പ്രവേശത്തില്‍ നിലപാട് എടുക്കേണ്ടത് പാണക്കാട് തങ്ങളുള്‍പ്പെടെയുള്ള നേതാക്കളാണ്. കൂടിക്കാഴ്ച്ചയില്‍ പ്രതീക്ഷയ്ക്ക് വകയുണ്ടെന്നും അദ്ദേഹം പറഞ്ഞു.