പോലീസിന്‍റെ നല്ല സേവനങ്ങളെ പറ്റി ആല്‍ബം പോലീസിന്‍റെ വിവിധ വിഭാഗങ്ങളുടെ ദൃശ്യങ്ങളും ഉള്‍പ്പെടുത്തും
കൊച്ചി: അടുത്തിടെ ഉണ്ടായ വലിയ പല വാര്ത്തകളും അല്പം ക്ഷീണമേല്പിച്ചെങ്കിലും അതില് നിന്നെല്ലാം മോചനം നേടാനുള്ള ശ്രമത്തിലാണ് കേരളാ പോലീസ്. തങ്ങള് ചെയ്യുന്ന നല്ല കാര്യങ്ങള് ജനങ്ങളിലേക്കെത്തിക്കലാണ് ഇതിന് ഏറ്റവും ഉചിതമായ മാര്ഗ്ഗമെന്ന് ഇവര് കണ്ടെത്തിക്കഴിഞ്ഞു. ഇതിനായി ഒരു ചെറിയ സംഗീത ആല്ബമൊരുക്കുകയാണ് കൊച്ചി സിറ്റി പോലീസ്.
പോലീസ് ചെയ്യുന്ന സേവന പ്രവര്ത്തനങ്ങളെപ്പറ്റിയാണ് പാട്ട്. വരികളെഴുതിയത് എറണാകുളം സെന്ട്രല് സ്റ്റേഷിലെ മനോജ് നാരായണന്. സംഗീതം നല്കിയിരിക്കുന്നത് ശരത് മോഹന്. ഗായകരും പുറത്തുനിന്നില്ല. ഇന്റലിജന്സ് വിഭാഗം സി.ഐ വിജയശങ്കറും, സീനിയര് സി.പി.ഒ വിനോദ് കൃഷ്ണനുമാണ് പാടിയിരിക്കുന്നത്.
ആല്ബത്തിലെ ദൃശ്യങ്ങളും പോലീസുകാരുടേത് തന്നെ. ട്രാഫിക് പോലീസ്, പിങ്ക് പോലീസ്, വനിത സ്റ്റേഷന്, നാര്ക്കോട്ടിക് കണ്ട്രോള് റൂം, ഫിംഗര് പ്രിന്റ് തുടങ്ങി എല്ലാ വിഭാഗങ്ങളുടേയും പ്രവര്ത്തനരീതികളായിരിക്കും ദൃശ്യത്തിലുള്പ്പെടുത്തുക.
