തിരുവനന്തപുരം: കേരളത്തിന്റെ അഭിമാന പദ്ധതിയായ കൊച്ചി മെട്രോയുടെ ഉദ്ഘാടനം ഈ മാസം 30ന് നടക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടന ചടങ്ങിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
പ്രധാന മന്ത്രിയുടെ സമയം ഉടന്‍ ലഭിക്കുമെന്നാണ് കരുതുന്നത്. ആലുവയില്‍ ആയിരിക്കും ഉദ്ഘാടന ചടങ്ങുകള്‍ നടക്കുന്നത്.
