കൊച്ചി: കൊച്ചി മെട്രോയുടെ സമയക്രമത്തില്‍ മാറ്റം വരുന്നു. ശനിയാഴ്‌ച്ച മുതല്‍ പുതിയ സമയ ക്രമത്തിലാവും മെട്രോയുടെ ഓട്ടം. മഹാരാജാസ് വരെ സര്‍വീസ് നീട്ടുന്നതിന്റെ ഭാഗമായാണ് സമയക്രമത്തില്‍ മാറ്റം വരുത്തിയത്. ഓഗസ്‌റ്റ് 26 മുതല്‍ സെപ്‌തംബര്‍ രണ്ട് വരെയാണ് മാറ്റം. ഈ ദിവസങ്ങളില്‍ രാവിലെ ആറ് മണിക്ക് പകരം എട്ട് മണിമുതലായിരിക്കും സര്‍വീസ് ആരംഭിക്കുക. പുതുക്കിയ സമയക്രമത്തിനോട് എല്ലാവരും സഹകരിക്കണമെന്ന് കെ.എം.ആര്‍.എല്‍ അഭ്യര്‍ത്ഥിച്ചു.
സിഗ്നല്‍ സംവിധാനങ്ങള്‍ കമ്മീഷന്‍ ചെയ്യുന്ന ജോലികള്‍ തടസ്സമില്ലാതെ പൂിര്‍ത്തിയാക്കുന്നതിന് വേണ്ടിയാണ് സമയക്രമത്തില്‍ മാറ്റം വരുത്തുന്നതെന്ന് കെ.എം.ആര്‍.എല്‍ അറിയിച്ചു. ഇതേ സമയം സെപ്‌തംബര്‍ നാലുമുതല്‍ പഴയതുപോലെ രാവിലെ ആറുമണിക്കു തന്നെ സര്‍വീസ് ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഒക്ടോബറില്‍ ഫിഫ അണ്ടര്‍17 ലോകകപ്പില്‍ കൊച്ചിയും വേദിയാവുന്നുണ്ട്. ഇതിന് മുമ്പ് ആലുവ മുതല്‍ മഹാരാജാസ് വരെയുള്ള രണ്ടാം ഘട്ടത്തിന്റെ കമ്മീഷനിംഗ് പൂര്‍ത്തിയാക്കി സര്‍വീസ് തുടങ്ങാനാണ് കെ.എം.ആര്‍.എല്ലിന്റെ ശ്രമം.
