സഹകരണ ബാങ്ക് പ്രതിസന്ധിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെയും കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‍ണന്‍. കുമ്മനം സ്വകാര്യ ബാങ്കുകളുടെ ഹോള്‍സെയില്‍ സംരക്ഷകനായി കുമ്മനം രാജശേഖരന്‍ പ്രവര്‍ത്തിക്കുകയാണ്. സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ അച്ചാരം വാങ്ങിയിരിക്കുകയാണ് കുമ്മനം രാജശേഖരന്‍. തിങ്കളാഴ്ച്ച നടക്കുന്ന ഹര്‍ത്താലില്‍ നിന്ന് കോണ്‍ഗ്രസ് പിന്‍വാങ്ങിയത് ബിജെപിയുമായുള്ള ഭായി- ഭായി ബന്ധം കാരണമാണെന്നും കോടിയേരി ബാലകൃഷ്‍ണന്‍ കുറ്റപ്പെടുത്തി.