കൊച്ചി: പുതുവൈപ്പിനില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പ്ലാന്‍റിനെതിരെ സമരം നടത്തുന്ന നാട്ടുകാര്‍ക്കെതിരായ പൊലീസ് നടപടി ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലൃഷ്ണന്‍. പ്രധാനമന്ത്രിയുടെ സുരക്ഷ മുൻനിർത്തിയായിരുന്നു നടപടിയെന്നാണ് കോടിയേരി അഭിപ്രായപ്പെട്ടത്. അന്നേ ദിവസം സമരക്കാർ പ്രതിഷേധം ഒഴിവാക്കണമായിരുന്നുവെന്ന് കൊടിയേരി പറഞ്ഞു. സംഭവത്തില്‍ സിപിഐയുടേത് അവരുടെ അഭിപ്രായമെന്നും കോടിയേരി പറഞ്ഞു. പുതുവൈപ്പിലെ പദ്ധതി നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥമാണെന്നും കോടിയേരി പറഞ്ഞു.