തിരുവനന്തപുരം: ഇ പി ജയരാജന്റെ മന്ത്രിസഭാ പ്രവേശനം അടഞ്ഞ അധ്യായമെന്ന് സൂചിപ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഏഷ്യാനെറ്റ് ന്യൂസിന്‍റെ പോയിന്‍റ് ബ്ലാങ്കിലാണ് കോടിയേരിയുടെ വെളിപ്പെടുത്തല്‍.

വിജിലൻസ് പ്രതിയാക്കിയോ കുറ്റവിമുക്തനാണോ എന്ന് നോക്കിയല്ല പാര്‍ട്ടി നിലപാടുകളുടെ അടിസ്ഥാനത്തിലായിരുന്നു ജയരാജന്റെ രാജി. മന്ത്രിസഭ പുന:സംഘടന സിപിഎമ്മിന്റെ അജണ്ടയിലില്ലെന്നും കോടിയേരി വ്യക്തമാക്കി. തോമസ് ചാണ്ടിയുടെ കയ്യേറ്റവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം നടക്കുകയാണ്, കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ നടപടിയുണ്ടാകുമെന്നും കോടിയേരി വ്യക്തമാക്കി.