കോഴിക്കോട്: ജനജാഗ്രത യാത്രയിലെ കാര്‍ വിവാദത്തില്‍ വീഴ്ചപറ്റിയെന്ന് സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായിരുന്ന ആളുടെ വാഹനം ഉപയോഗിക്കുന്നതില്‍ ജാഗ്രത കാട്ടിയില്ല. വിവാദം യാത്രയുടെ ശോഭ കെടുത്തിയെന്നും ജില്ലാ കമ്മറ്റി വിലയിരുത്തി.
കാരാട്ട് റസാക്ക് എംഎല്‍എയ്ക്ക് എതിരെ ലീഗ് നടത്തുന്ന പ്രചാരണം നേരിടും. ഇതിനായി പ്രചാരണം സംഘടിപ്പിക്കും. നാളെ കൊടുവളളിയില്‍ രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിക്കാനും ജില്ലാ കമ്മറ്റി യോഗത്തില്‍ തീരുമാനമായി.
