കോലാര്‍ : വനിതാ ഹോസ്റ്റലില്‍ പെണ്‍വേഷത്തിലെത്തിയ യുവാവ് രാത്രി പെണ്‍കുട്ടികള്‍ക്കൊപ്പം കിടന്നുറങ്ങി. ഇടയ്ക്ക് ഉറക്കം ഉണര്‍ന്ന ഒരു പെണ്‍കുട്ടി സംശയം തോന്നി മറ്റുള്ളവരെ അറിയിക്കുകയും പെണ്‍കുട്ടികള്‍ ബഹളം വച്ചതോടെ ഇയാള്‍ ഓടി രക്ഷപെട്ടു. 

കര്‍ണ്ണാടകയിലെ മാലൂരിലുള്ള ഹോസ്റ്റലിലായിരുന്നു സിനിമയെ വെല്ലുന്ന രംഗങ്ങള്‍ അരങ്ങേറിയത്. ഈ മാസം 17 ന് നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് പുറംലോകം അറിഞ്ഞത്. ഹോസ്റ്റല്‍ വാര്‍ഷന്റെ പരാതിയെ തുടര്‍ന്ന് കോളാര്‍ എസ്.പി അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

എന്നാല്‍, ഇതേ ഹോസ്റ്റലില്‍ ഇയാളുടെ കാമുകി താമസിക്കുന്നുണ്ടെന്നും കാമുകിയുടെ മുറിയാണെന്ന് തെറ്റിദ്ധരിച്ച് ഇയാള്‍ മറ്റൊരു മുറിയില്‍ എത്തിപ്പെടുകയുമാണെന്ന് പറയപ്പെടുന്നു.

ഇതിനിടെ ഇയാള്‍ മറ്റൊരു പെണ്‍കുട്ടിയെ കടന്നു പിടിയ്ക്കാന്‍ ശ്രമിച്ചതായും പറയപ്പെടുന്നു. സംഭവത്തെ തുടര്‍ന്ന് കാമുകിയായ പെണ്‍കുട്ടിയെ പോലീസ് ചോദ്യം ചെയ്തുവെന്നും യുവാവിനെ പോലീസ് തിരിച്ചറിഞ്ഞുവെന്നും റിപ്പോര്‍ട്ടുണ്ട്.