Asianet News MalayalamAsianet News Malayalam

നാഗേശ്വർ റാവുവുമായി ബന്ധപ്പെട്ട രണ്ടിടങ്ങളിൽ കൊൽക്കത്ത പൊലീസിന്റെ റെയ്ഡ്

റാവുവിന്‍റെ ഭാര്യ, പങ്കാളിയായ  സാൾട്ട്  ലേക്കിലെ ആഞ്ജലീന മെർകൻറയിൽ കമ്പനി ഓഫീസിലും കൊൽക്കത്തയിലെ  ഓഫീസിലുമാണ് റെയ്ഡ് നടന്നത്

kolkata police raid in two offices related with nageshwar rao
Author
Kolkata, First Published Feb 8, 2019, 8:28 PM IST

കൊൽക്കത്ത: സിബിഐ ജോയിന്‍റ് ഡയറക്ടർ നാഗേശ്വർ റാവുവുമായി ബന്ധപ്പെട്ട രണ്ടിടങ്ങളിൽ  കൊൽക്കത്ത പൊലീസിന്‍റെ റെയ്ഡ് റാവുവിന്‍റെ ഭാര്യ പങ്കാളിയായ  സാൾട്ട് ലേക്കിലെ ആഞ്ജലീന മെർകൻറയിൽ കമ്പനി ഓഫീസിലും കൊൽക്കത്തയിലെ ഓഫീസിലുമാണ് റെയ്ഡ് നടന്നത്.

ശാരദ ചിട്ടിതട്ടിപ്പ് കേസന്വേഷിക്കാൻ പുതുതായി നിയോഗിച്ച പത്തംഗ സിബിഐ സംഘം  കൊൽക്കത്ത കമ്മീഷണർ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനിരിക്കുകയാണ് നാഗേശ്വർ റാവുവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഇപ്പോൾ റെയ്ഡ് നടന്നിരിക്കുന്നത്. 

കൊൽക്കത്ത കമ്മീഷണർ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ ഞായറാഴ്ച ബംഗാൾ പൊലീസ് ത‍ടഞ്ഞ സാഹചര്യത്തിലാണ് പുതിയ സംഘത്തെ നിയോഗിച്ചത്. സിബിഐ അന്വേഷണവുമായി സഹകരിക്കണമെന്ന് രാജീവ് കുമാറിനോട് സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്. നാളെ ഷില്ലോംഗിലെ ഓഫീസിൽ ഹാജരാകണമെന്ന് കാട്ടി രാജീവ് കുമാറിന് സിബിഐ നോട്ടീസ് നൽകി. ഷില്ലോംഗിൽ വച്ച് നടക്കുന്ന ചോദ്യം ചെയ്യലിലും പുതിയ അന്വേഷണ സംഘം പങ്കെടുക്കും.

Follow Us:
Download App:
  • android
  • ios