പുലര്‍ച്ചെ നാലരയോടെ രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആണ് സ്‌ഫോടകവ്‌സ്തുവുമായി വരികയായിരുന്ന ലോറി പോലീസ് പിടികൂടിയത്
മലപ്പുറം: കൊണ്ടോട്ടിയില് വന്സ്ഫോടകവസ്തു വേട്ട. ലോറിയില് കടത്തുന്നതിനിടെയാണ് ജലാറ്റിന് സ്റ്റിക് അടക്കമുള്ള സ്ഫോടക വസ്തുകള് പിടിച്ചെടുത്തത്.
പുലര്ച്ചെ നാലരയോടെ രഹസ്യവിവരത്തെ തുടര്ന്ന് നടത്തിയ തിരച്ചിലില് ആണ് സ്ഫോടകവ്സ്തുവുമായി വരികയായിരുന്ന ലോറി പോലീസ് പിടികൂടിയത്. ലോറിയില് വളമാണെന്നായിരുന്നു വണ്ടിയിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറു പോലീസിനോട് പറഞ്ഞത്.
എന്നാല് പോലീസ് നടത്തിയ പരിശോധനയില് വളത്തിനടയില് ഒളിപ്പിച്ച നിലയില് സ്ഫോടക വസ്തുകള് കണ്ടെത്തുകയായിരുന്നു. അടുത്തുള്ള ഒരു ഗോഡൗണിലേക്കാണ് സ്ഫോടകവസ്തു കൊണ്ടു വന്നതെന്ന് ഡ്രൈവര് മൊഴി നല്കിയതിനെ തുടര്ന്ന് കൊണ്ടോട്ടി മോങ്ങത്തുള്ള ഒരു ഗോഡൗണില് പോലീസില് മിന്നല് പരിശോധന നടത്തി.
വിശദപരിശോധനയ്ക്കായി ലോറിയിപ്പോള് കൊണ്ടോട്ടി പോലീസ് സ്റ്റേഷനിലെത്തിച്ചിരിക്കുകയാണ്. വിവരമറിഞ്ഞ് ഉന്നത പോലീസുദ്യോഗസ്ഥര് കൊണ്ടോട്ടിക്ക് തിരിച്ചിട്ടുണ്ട്.
