സുരേഷ്‌കുമാറിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ അയൽവാസിയും സുഹൃത്തുമായ ബിപിൻദാസ് ആണ് പിടിയിലായത്. സുഹൃത്തായ സ്തീയുടെ ഭൂമി വിൽക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അരുകൊലയിലേക്ക് നയിച്ചത്.  

കോന്നി: കോന്നി സ്വദേശി സുരേഷ്‌കുമാറിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. കോന്നി അരുവാപ്പുലം സ്വദേശിയും മരിച്ച സുരേഷ്‌കുമാറിന്റെ അയൽവാസിയും സുഹൃത്തുമായ ബിപിൻദാസ് ആണ് പിടിയിലായത്. സുഹൃത്തായ സ്തീയുടെ ഭൂമി വിൽക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അരുകൊലയിലേക്ക് നയിച്ചത്.

ഞായറാഴ്ച രാത്രി 10.30 ഓടെയാണ് കോന്നി അരിവാപുലത് റോഡരികിൽ സുരേഷ്‌കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത് മർദനമേറ്റ് താടിയെല്ലിനും ശരീരത്തും ഗുരുതരമായി ക്ഷതമേറ്റ നിലയിലായിരുന്നു മൃതദേഹം .സംഭവത്തിനുശേഷം ഒളിവിൽ പോകാൻ ശ്രമിച്ച വിപിൻദാസിനെ മലയാലപ്പുഴയിൽ നിന്നുമാണ് പൊലീസ് പിടികൂടിയത് 

വർഷങ്ങളായി ഗൾഫിൽ സമീപസ്ഥലത്ത് ജോലി ചെയ്തിരുന്ന ബിപിൻദാസും സുരേഷും തമ്മിൽ സുഹൃത്തായ സ്തീയുടെ ഭൂമി വിൽക്കുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു. ഞായറാഴ്ച രാത്രി ബന്ധു വീടിനു മുന്നിൽ സുരേഷ്‌കുമാറും വിപിനുമായി തർക്കവും പിന്നീട് മർദനവും ഉണ്ടായി. മർദനത്തെ തുടർന്ന് ശ്വാസകോശത്തിലേറ്റ പരിക്കാണ് മരണകാരണം എന്ന് പൊലീസ് പറഞ്ഞു.

സമീപത്തെ വീട്ടിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളും പ്രതിയുടെ കാലിലെ മുറിവും പ്രതിയെ പിടികൂടാൻ പൊലീസിന് സഹായകമായി. പ്രതിയെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.