കരിപ്പൂര്‍ വിമാനത്താവളം കാറ്റഗറി എട്ടില്‍ തുടരും ഏഴായി കുറച്ചത് പിന്‍വലിച്ചു പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍
കോഴിക്കോട്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തെ തരംതാഴ്ത്തിയ നടപടി എയര്പോര്ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പിന്വലിച്ചു. പ്രതിഷേധം വ്യാപകമായ സാഹചര്യത്തിലാണിത്. കാറ്റഗറി എട്ടിലായിരുന്നു കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം. 300 സീറ്റ് വരെയുള്ള വിമാനങ്ങള്ക്ക് സര്വ്വീസ് നടത്താനുള്ള സൗകര്യമുണ്ടിവിടെ. എന്നാല് 200 സീറ്റില് താഴെയുള്ള ഇടത്തരം വിമാനങ്ങള് മാത്രമാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിലാണ് കാറ്റഗറി ഏഴിലേക്ക് വിമാനത്താവളത്തെ തരംതാഴ്ത്തണമെന്ന നിര്ദ്ദേശം കരിപ്പൂര് വിമാനത്താവള അധികൃതര് മുന്നോട്ട് വെച്ചത്.
ജീവനക്കാരുടെ എണ്ണം കുറച്ച് സാന്പത്തിര ബാധ്യത കുറക്കുകയായിരുന്നു ലക്ഷ്യം. എയര്പോര്ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഇത് അംഗീകരിച്ചു. തരംതാഴ്ത്തല് തിരിച്ചടിയാകുമെന്ന വിമര്ശനം ഇതോടെ ശക്തമായി. ഭാവിയില് വലിയ വിമാനങ്ങള്ക്ക് അനുമതി കിട്ടാന് ബുദ്ധിമുട്ടാകുമെന്നായിരുന്നു പ്രധാന ആശങ്ക. ജംബോ ഉള്പ്പെടെയുള്ള വിമാനങ്ങള്ക്ക് അനുമതി ഉണ്ടായിരുന്നപ്പോള് കാറ്റഗറി ഒന്പതിലായിരുന്നു കരിപ്പൂര് വിമാനത്താവളം. 2015ല് റണ്വേ അറ്റകുറ്റപ്പണിയുടെ പേരില് വലിയ വിമാനങ്ങള് പിന്വലിച്ചതോടെയാണ് എട്ടിലേക്ക് താഴ്ന്നത്.
