കോഴിക്കോട്: കോഴിക്കോട് സ്വര്‍ണ കവര്‍ച്ച കേസില്‍ ബന്ധമില്ലെന്ന് ടി.പി .ചന്ദ്രശേഖരന്‍ വധ കേസിലെ പ്രതി സുനില്‍കുമാറിന്റെ മൊഴി. കവര്‍ച്ച കേസിലെ പ്രതികളെ അറിയില്ലെന്നും ജയിലില്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ല എന്നും സുനില്‍കുമാര്‍ പോലീസിന് മൊഴി നല്‍കി.
കവര്‍ച്ച കേസ് അന്വേഷിക്കുന്ന ചെറുവണ്ണൂര്‍ സി ഐ പി രാജേഷിനെ നേതൃത്വത്തിലുള്ള സംഘം വിയ്യുര്‍ സെന്‍ട്രല്‍ ജയിലിലെത്തിയാണ് സുനില്‍കുമാറിനെ ചോദ്യം ചെയ്തത്. ജയിലില്‍ വച്ചു സുനില്‍കുമാര്‍ കവര്‍ച്ച ആസൂത്രണം ചെയ്‌തെന്ന് കവര്‍ച്ചാ കേസിലെ പ്രതികള്‍ മൊഴി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ജയിലിലെത്തി ചോദ്യം ചെയ്തത് .
