അഖിലേന്ത്യാ കിസാൻ സഭ ജോയിന്റ്‌ സെക്രട്ടറി വിജു കൃഷ്‌ണനാണ് ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്‌തത്.
കോഴിക്കോട് : കോഴിക്കോട് ലളിത കലാ അക്കാദമി ആർട് ഗാലറയിൽ സംഘടിപ്പിച്ചിരിക്കുന്ന ചിത്ര പ്രദർശനം ‘ഹ്യൂസ് ഓൺ വാൾസ്’ തുടരുന്നു. ചിത്രക്കാരനായ അശ്വത്ഥിന്റെയും അഞ്ജു പുന്നത്തിന്റെയും 35-ഓളം സൃഷ്ടികളാണ് പ്രദർശനത്തിനുള്ളത്. രാവിലെ 11 മുതൽ രാത്രി ഏഴ് വരെയാണ് പ്രദർശനം. പ്രദർശനം ശനിയാഴ്ച്ച സമാപിക്കും.
അഖിലേന്ത്യാ കിസാൻ സഭ ജോയിന്റ് സെക്രട്ടറി വിജു കൃഷ്ണനാണ് ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തത്. ചിത്രപ്രദർശനത്തോടൊപ്പം അശ്വത്ഥ് എഡിറ്റ് ചെയ്ത പുസ്തകം കൂരിരുൾ നിറയും കാലവും വിജു കൃഷ്ണൻ പ്രകാശനം ചെയ്തു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗവും മുൻ എംഎൽഎയുമായ കെ കെ ലതിക പുസ്തകം ഏറ്റുവാങ്ങി.
ദിമിത്രോവ് മുതൽ സുനിൽ പി ഇളയിടം വരെയുള്ളവർ ഫാസിസത്തെ വിശകലനം ചെയ്ത് എഴുതിയ ഇരുപതോളം ലേഖനങ്ങളുടെ സമാഹാരമാണ് പുസ്തകം. അഞ്ജു പുന്നത്തിന്റെ രണ്ടാമത്തെ ചിത്രപ്രദർശനമാണിത്. ഫൈൻ ആർട്സ് വിദ്യാർത്ഥി ആയ അശ്വത്ഥിനിത് ആദ്യ പ്രദർശനമാണ്
