കോഴിക്കോടിനെ അടയാളപ്പെടുത്തുന്നതാണ് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ. ഏകദേശം 138 വർഷത്തിൻ്റെ പഴക്കമുണ്ട് തകർന്ന് വീണ ടവറിന്. ബ്രിട്ടീഷ് ഭരണകാലത്തുണ്ടാക്കിയതാണ് ഈ ടവർ. രണ്ട് മൂന്ന് പ്ലാറ്റ് ഫോമുകൾക്കിടയിലാണ് ഇത് സ്ഥാപിച്ചിരുന്നത്. നഗരത്തിൻ്റെ സമയം ഒരു കാലത്ത് ക്രമീകരിച്ച ക്ലോക്കാണ് കാലയവനികയിലായത്.
ഗേറ്റ് വേയുടെ മുഖം
മലാബറിലെ പ്രധാനറെയിൽവേസ്റ്റേഷനായ കോഴിക്കോടേക്ക് യാത്രക്കാരെ സ്വീകരിക്കുന്നത് മൂന്നാം നമ്പർ ഫ്ലാറ്റ് ഫോമിലെ ക്ലോക്ക് ടവറാണ്. കോഴിക്കോടിനെ അടയാളപ്പെടുത്തുന്നതും ഈ ക്ലോക്ക് ടവറായിരുന്നു. കാലപ്പഴപ്പം മൂലം ഈ ടവറിന് ബലക്ഷയം ഉണ്ടായി. തുടർന്ന് പൊളിച്ച് മാറ്റാൻ തീരുമാനിച്ചു. അമൃത് ഭാരത് റെയിൽവേ സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായാണ് നവീകരണം. തുടർന്ന് ക്ലോക്ക് അഴിച്ച് മാറ്റി. കെട്ടിടത്തിൻ്റെ പുനരുദ്ധാരണത്തിൻ്റെ ഭാഗമായി ക്ലോക്ക് ടവറും പൊളിച്ച് മാറ്റാൻ തീരുമാനിച്ചിരുന്നു. മദ്രാസ് റെയിൽവേയുടെ ഭാഗമായി 1888ലാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ സ്ഥാപിക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്താണ് ക്ലോക്ക് ടവർ സ്ഥാപിക്കുന്നത്. 2000ൽ ഈ ക്ലോക്ക് മാറ്റി സ്ഥാപിച്ചു. പഴയ മെക്കാനിക്കൽ ഘടികാരത്തിന് പകരം പുതിയ ഇലക്ട്രിക്ക് ക്ലോക്കാണ് സ്ഥാപിച്ചത്. റെയിൽവേ സ്റ്റേഷൻ സ്ഥാപിച്ചപ്പോൾ തന്നെ മൂന്ന് പ്ലാറ്റ് ഫോമുകളും ക്ലോക്ക് ടവറും സ്ഥാപിച്ചുവെന്നാണ് വിവരം. മലബാറിൻ്റെ ജീവനാഡിയായി ഈ റെയിൽവേ സ്റ്റേഷൻ മാറിയപ്പോൾ അതിൻ്റെ മുഖമായി ക്ലോക്ക് ടവറും മാറി. പിന്നീട് നാലാം നമ്പർ ട്രാക്കും സ്ഥാപിച്ചു. ക്ലോക്ക് ടവർ തകർന്ന് വീഴും ഒരു ചരിത്രം കൂടി കാലത്തിൻ്റെ ഓർമ്മയിലേക്ക് പോകുന്നു.
