Asianet News MalayalamAsianet News Malayalam

ലീഗിന് മൂന്നാം സീറ്റ് കിട്ടുമോ?മുല്ലപ്പള്ളി-ഹൈദരലി തങ്ങൾ ചർച്ച നാളെ

നിലവിലുള്ള പൊന്നാനി, മലപ്പുറം സീറ്റുകള്‍ക്കു പുറമേ ഒരു സീറ്റുകൂടി വേണമന്നാണ് ലീഗിന്‍റെ ആവശ്യം. എന്നാൽ ലീഗടക്കമുള്ള ഘടകകക്ഷികളുടെ സമ്മര്‍ദത്തിന് ഒരു തരത്തിലും വഴങ്ങേണ്ടതില്ലെന്നാണ് കോൺഗ്രസ് തീരുമാനം. 
 

kpcc president mullappally to meet hyderali thangal on  udf seat partition of loksabha election
Author
Malappuram, First Published Feb 1, 2019, 11:07 PM IST

മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പിലെ യു‍‍ഡിഎഫിന്‍റെ സീറ്റു വിഭജനവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ നാളെ മുസ്ലീം ലീഗുമായി കൂടിക്കാഴ്ച നടത്തും. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായാണ് മുല്ലപ്പള്ളി ചർച്ച നടത്തുക.

മുസ്ലീം ലീഗ് മൂന്നാം സീറ്റ് ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് ഇരുവരുടെയും കൂടിക്കാഴ്ച. നിലവിലുള്ള പൊന്നാനി, മലപ്പുറം സീറ്റുകള്‍ക്കു പുറമേ ഒരു സീറ്റുകൂടി വേണമന്നാണ് ലീഗിന്‍റെ ആവശ്യം. വടകരയോ വയനാടോ ആണ് ലീഗ് ലക്ഷ്യമിടുന്നത്. എന്നാൽ ലീഗടക്കമുള്ള ഘടകകക്ഷികളുടെ സമ്മര്‍ദ്ദത്തിന് ഒരു തരത്തിലും വഴങ്ങേണ്ടതില്ലെന്നാണ് കോൺഗ്രസ് തീരുമാനം. 

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് തിരുവനന്തപുരത്ത് യുഡിഎഫ് സർവകക്ഷിയോഗം ചേർന്നിരുന്നു. തൽക്കാലം പരസ്യമായി തമ്മിലടി വേണ്ടെന്നും ഉഭയകക്ഷിയോഗങ്ങൾ ഈ മാസം 10 മുതൽ തുടങ്ങാമെന്നുമാണ് യോഗത്തിൽ തീരുമാനമായത്.

മൂന്നാം സീറ്റ് ചോദിച്ച ലീഗിനെ പരോക്ഷമായി വിമർശിച്ച വി എം സുധീരനെതിരെ യോഗശേഷം ലീഗ് ജനറൽ സെക്രട്ടറി കെപിഎ മജീദും വിമർശിച്ചിരുന്നു. സഖ്യകക്ഷികൾ തമ്മിൽ സീറ്റ് സംബന്ധിച്ച് സംസാരിക്കുമ്പോൾ മറ്റ് കക്ഷികൾക്ക് അതിലെന്താണ് കാര്യമെന്നാണ് മജീദ് ചോദിച്ചത്.

Read More: പരസ്യമായി തമ്മിലടിക്കേണ്ട; യുഡിഎഫ് യോഗത്തില്‍ ധാരണയായി, ഉഭയകക്ഷി ചര്‍ച്ച ഈ മാസം 10 മുതല്‍

Follow Us:
Download App:
  • android
  • ios