തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷൻ എൽ ഡി ക്ലർക്ക് തസ്തികയിലേക്കുള്ള പി എസ് സി പരീക്ഷ ഇന്ന് നടക്കും. 6.36 ലക്ഷം പേരാണ് പരീക്ഷയെഴുതുന്നത്.പി എസ് സിയുടെ ചരിത്രത്തിൽ ഒരു ദിവസം ഏറ്റവും അധികം പേർ പരീക്ഷ എഴുതുന്നത് ഇന്നാണ്.
അടുത്തിടെ നടന്ന യൂണിവേഴ്സ്റ്റി അസിസ്റ്റന്റ് പരീക്ഷ 5.43ലക്ഷം പേരെഴുതിയതായിരുന്നു റെക്കോർഡ്.ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ 2608 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുക. ഏറ്റവും അധികം കേന്ദ്രങ്ങൾ തിരുവനന്തപുരം ജില്ലയിലാണ്.
