തോട്ടണ്ടിയുടെ ലഭ്യതക്കുറവാണ് കശുവണ്ടി മേഖല നേരിടുന്ന പ്രധാന പ്രശ്‌നം. വിദേശരാജ്യങ്ങളില്‍ നിന്നും അവര്‍ പറയുന്ന വിലയ്ക്കാണ് ഇപ്പോള്‍ ഇറക്കുമതി. കനത്ത നഷ്ടമാണ് സര്‍ക്കാരിന് ഈയിനത്തിലുണ്ടാകുന്നത്.

ആന്ധ്രയില്‍ കശുമാവ് കൃഷി ചെയ്യാനുള്ള കരാര്‍ സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ മാസം ഒപ്പിട്ടിരുന്നു. മറ്റ് സംസ്ഥാനങ്ങളുമായും ഇക്കാര്യം ചര്‍ച്ച ചെയ്യും. കശുവണ്ടി പരിപ്പ് നിലവില്‍ കോര്‍പ്പറേഷന്‍ കയറ്റ്മതി ചെയ്യുന്നില്ല. ഇതിന് പരിഹാരം കാണും. തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങളുടെ കുടിശിക വേഗിത്തില്‍ തീര്‍ക്കും. ബോണസ് വിതരണം പൂര്‍ത്തിയായി.

കൊല്ലം ജില്ലാ പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റാണ് എസ് ജയമോഹന്‍. സി പി ഐ എം ജില്ലാ സെക്രട്ടേറിയറ്റംഗം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അഴിമതി ആരോപണത്തെത്തുടര്‍ന്ന് ആര്‍ ചന്ദ്രശേഖരന്‍ രാജിവച്ചതിന് ശേഷം ഇപ്പോഴാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് പുതിയ ആളെത്തുന്നത്.