തിരുവനന്തപുരം: മദ്യപിച്ച് കെഎസ്ആർടിസി സ്‍കാനിയ ഡ്രൈവറുടെ പരാക്രമം. തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്കുളള സ്‍കാനിയയുടെ ഡ്രൈവറാണ് ഭീതിജനകമായ രീതിയിൽ വാഹനമോടിച്ചത്. അമിതവേഗത്തിലായിരുന്ന ബസ് ആറ്റിങ്ങലിന് സമീപം പൊലീസ് ജിപ്പീലിടിച്ചു. ബസ്ഡ്രൈവർ അജേഷിനെ പൊലീസ് കസ്റഡിയിലെടുത്തിട്ടുണ്ട്. പകരം ഡ്രൈവർ വന്നതിന് ശേഷമാണ് ബസ് യാത്ര തുടർന്നത്.