തിരുവനന്തപുരം: കടുത്ത പ്രതിസന്ധിയിലാണ് കെഎസ്ആര്‍ടിസി. ദൈനദിനം ചെലവുകള്‍ക്കും ജീവനക്കാര്‍ക്കു ശമ്പളം നല്‍കാനും നന്നായി ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ് മുന്നോട്ടുപോകുന്നത്. ഇതിനിടയിലാണ് കെഎസ്ആര്‍ടിസി എംഡിയായി രാജമാണിക്യം ഐഎഎസ് ചുമതയേല്‍ക്കുന്നത്. ഒട്ടേറെ നടപടികളുമായി കെഎസ്ആര്‍ടിസിയെ കരകയറ്റുന്നതിനുള്ള നിതാന്തപരിശ്രമത്തിലാണ് രാജമാണിക്യം ഐഎഎസ്. എതിര്‍പ്പുകളെ അവഗണിച്ച് ജീവനക്കാരുടെ ഡ്യൂട്ടി പരിഷ്‌ക്കരണവും മറ്റുമായി രാജമാണിക്യവും കൂട്ടരും മുന്നോട്ടുപോകുകയാണ്. ഇപ്പോഴിതാ, പഞ്ചറായ ടയര്‍ മാറ്റാന്‍ മെക്കാനിക്കല്‍ ജീവനക്കാരെ രാജമാണിക്യം സഹായിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ ജീവനക്കാര്‍ക്കൊപ്പം എപ്പോഴും കൂടെയുണ്ടാകുമെന്ന രാജമാണിക്യത്തിന്റെ വാക്ക് അക്ഷരംപ്രതി പാലിക്കുന്നതിന്റെ തെളിവായാണ് ഈ വീഡിയോ ഷെയര്‍ ചെയ്യുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്.

വീഡിയോ കാണാം...