തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി കണ്ടക്ടറുടെ കൈകാലുകള്‍ തല്ലിയൊടിച്ചു. ഉരൂട്ടമ്പലം മാറനല്ലൂര്‍ കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയിലെ ജീവനക്കാരന്‍ സജികുമാറിനെയാണ് ഇന്നലെ രാത്രി 11 മണിയോടെ ഒരു സംഘം ആക്രമിച്ചത്. മര്‍ദ്ദനത്തില്‍ രണ്ടുകാലുകള്‍ക്കും ഗുരുതരമായി പരിക്കുണ്ട്.

അക്രമിസംഘം സജികുമാറിനെ നിലത്തിട്ട് ചവിട്ടി. ചവിട്ടേറ്റ് ജനനേന്ദ്രിയത്തിനും മുറിവുണ്ട്. പോലീസെത്തിയാണ് ഇയാളെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. രാത്രിയോടെ സജികുമാറിന്റെ വീട്ടിലെത്തിയ സംഘം വീട്ടിലെ വൈദ്യുതബന്ധം വിച്ഛേദിച്ചായിരുന്നു ആക്രമണം നടത്തിയത്. 
കാട്ടാക്കട കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയാണ് സജികുമാര്‍. ഇയാളെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.