തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി വര്‍ക്ക്‌ഷോപ്പിലെ താത്ക്കാലിക ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടുന്ന നടപടി സര്‍ക്കാര്‍ മരവിപ്പിച്ചു. കെ.എസ്.ആര്‍.ടി.സി എംഡിക്കും ഗതാഗത വകുപ്പു സെക്രട്ടറിക്കും മന്ത്രി തോമസ് ചാണ്ടി നിര്‍ദ്ദേശം നല്‍കി. കോഴിക്കോട്, എടപ്പാള്‍, മാവേലിക്കര ഡിപ്പോയിലെ ജീവനക്കാരെയാണ് പിരിച്ചു വിട്ടത്. 

നാല് വര്‍ക്ക്‌ഷോപ്പുകളില്‍ നിന്നും 210 ജിവനക്കാരെയാണ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്. നോട്ടീസൊന്നും നല്‍കാതെയാണ് ജീവനക്കാരെ പിരിച്ചുവിട്ടത്. രാവിലെ ഡ്യൂട്ടിയില്‍ പ്രവേശിച്ച പലരോടും ഉച്ചയ്ക്ക് ശേഷം പ്രവേശിക്കണ്ടെന്ന് പറയുകയായിരുന്നു. പിരിച്ചു വിട്ടവരില്‍ പത്ത് വര്‍ഷമായി ജോലി ചെയ്യുന്നവരും ഭിന്നശേഷിക്കാരുമുണ്ട്.