തിരുവനന്തപുരം: എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കെ എസ് ആര്‍ ടി സി ഡ്രൈവര്‍ അറസ്റ്റില്‍. കാട്ടാക്കട ഡിപ്പോയിലെ ഡ്രൈവര്‍ സുനില്‍കുമറിനെയാണ് നെയ്യാര്‍ ഡാം പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ വീടുമായി അടുപ്പമുണ്ടായിരുന്നയാളായിരുന്നു പ്രതി. പീഡനവിവരം കുട്ടി അധ്യാപകരോട് പറഞ്ഞു. സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.