ശബരിമല നടതുറക്കാന്‍ ഒരു ദിവസം മാത്രം ബാക്കിനിൽക്കേ നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് കെഎസ്ആർടിസി വിപുലമായ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നു. സ്ത്രീകളടക്കം എല്ലാ വിശ്വാസികള്‍ക്കും ആവശ്യമായ യാത്രാ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പത്തനംതിട്ട: ശബരിമല നടതുറക്കാന്‍ ഒരു ദിവസം മാത്രം ബാക്കിനിൽക്കേ നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് കെഎസ്ആർടിസി വിപുലമായ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നു. സ്ത്രീകളടക്കം എല്ലാ വിശ്വാസികള്‍ക്കും ആവശ്യമായ യാത്രാ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കഴിഞ്ഞ സീസണുകളില്‍നിന്ന് വ്യത്യസ്തമായി നിലക്കലില്‍നിന്നും പമ്പ വരെ കെഎസ്ആർടിസി ബസുകള്‍മാത്രമാണ് ഇത്തവണ സർവീസ് നടത്തുക. ഇതിനായി വേണ്ടത്ര ബസുകള്‍ ഒരുക്കി ചെയിന്‍ സർവീസ് നടത്തും. നിലക്കലില്‍നിന്നും പമ്പയിലേക്കും തിരിച്ചും യാത്ര ചെയ്യുവർക്ക് ടിക്കറ്റെടുക്കാന്‍ ഇലക്ട്രോണിക് കിയോസ്കുകള്‍ തയ്യാറാക്കും. പണമായി മാത്രല്ല ക്രെഡിറ്റ് ഡെബിറ്റ് കാർഡുകള്‍വഴിയും ടിക്കറ്റ് എടുക്കാം. ടിക്കറ്റിലെ ക്യുആർ കോഡ് സ്കാന്‍ചെയ്തുമാത്രമേ ബസിലേക്ക് കയറാനൊക്കൂ. ഇങ്ങനെ എടുക്കുന്ന ടിക്കറ്റുകള്‍ക്ക് 48 മണിക്കൂർ മാത്രമായിരിക്കും സാധുത. ദർശനശേഷവും ഭക്തർ സന്നിധാനത്ത് തുടരുന്നത് ഒഴിവാക്കാനാണിത്.