തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയ്ക്ക് രണ്ടായിരത്തി അഞ്ഞൂറ്റി തൊണ്ണൂറ്റിയഞ്ച് കോടി രൂപയുടെ വായ്പാ ബാധ്യതയുണ്ടെന്ന് ഗതാഗത വകുപ്പു മന്ത്രി എ കെ ശശീന്ദ്രന്‍ നിയമസഭയെ അറിയിച്ചു. സംസ്ഥാനത്ത് സമാന്തര സര്‍വിസ് നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ പരിശോധന ശക്തമാക്കുമെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. ഇതിനകം 146 വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ഹാരിസണ്‍ മലയാളം ലിമിറ്റഡ് കമ്പനിയുടെ കൈവശം 72827.67 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയുണ്ടെന്നും ഇത് ഏറ്റെടുക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണെന്ന് റവന്യൂ മന്ത്രിയും സഭയെ അറിയിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മൂന്ന് കോടി തൊണ്ണൂറ് ലക്ഷം രൂപാ ഹെല്‍മെറ്റ് പിഴ ഈടാക്കി. ഈ സര്‍ക്കാര്‍ ഇതുവരെ അറുപത്തിയൊന്‍പത് ലക്ഷം രൂപാ പിഴ ഈടാക്കിയിട്ടുണ്ടെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.