തച്ചങ്കരിയുടെ അടവുകള്‍; കണ്ടക്ടര്‍, സ്റ്റേഷൻ മാസ്റ്റര്‍, അടുത്ത വേഷം ഡ്രൈവറായി
തിരുവന്തപുരം: കണ്ടക്ടറുടെ വേഷത്തിന് പിന്നാലെ കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്ററുടെ വേഷത്തില് സിഎംഡി ടോമിൻ തച്ചങ്കരി. തിരുവനന്തപുരം തമ്പാനൂർ ഡിപ്പോയിലായിലായിരുന്നു പുതിയ ജോലി. കെസ്ആര്ടിസിയെ രക്ഷിക്കാന് പതിനെട്ടടവും പയറ്റുമെന്നായിരുന്നു കണ്ടക്ടറുടെ വേഷത്തിലെത്തിയപ്പോള് തച്ചങ്കരി പറഞ്ഞത്.
രാവിലെ എട്ടുമണിക്കാണ് സ്റ്റേഷൻ മാസ്റ്ററുടെ യൂണിഫോമിൽ എംഡി തച്ചങ്കരി ഡിപ്പോയിലെത്തിയത്. ഡിപ്പോയിലെ പ്രശ്നങ്ങളും ജീവനക്കാരുടെ വിഷമങ്ങളുമൊക്കെ നേരിട്ടറിയാനായിരുന്നു വേഷപ്പകർച്ച. വണ്ടികളുടെ ഷെഡ്യൂളും റിപ്പോർട്ടുമെഴുതി കൗണ്ടറിൽ സജീവം. കൗണ്ടറിൽ മേലുദ്യോഗസ്ഥനെ കണ്ടപ്പോൾ ജീവനക്കാർക്ക് ആവേശം.
ഇതിനിടെ ഷെഡ്യൂളിലെ പ്രശ്നങ്ങളെ കുറിച്ച് സിഎംഡിയോട് പരാതിപ്പെട്ട ജീവനക്കാരനെ ഉദ്യോഗസ്ഥർ ശാസിച്ചത് വിവാദമായി. കണ്ടക്ടർ, സ്റ്റേഷൻ മാസ്റ്റര്, അടുത്ത അടവ് വളയം പിടിക്കലാണെന്നാണ് ടോമിൻ തച്ചങ്കരി പറയുന്നത്.

