കെഎസ്ആർടിസിയെ രക്ഷിക്കാൻ ഇപ്പോൾ നടത്തുന്നത് അവസാന ശ്രമമെന്ന് തച്ചങ്കരി കടുത്ത തീരുമാനങ്ങളെടുക്കേണ്ടി വരുമെന്നും തച്ചങ്കരി

തിരുവനന്തപുരം: കടക്കെണിയിലായ കെഎസ്ആർടിസിയെ രക്ഷിക്കാൻ ഇപ്പോൾ നടത്തുന്നത് അവസാന ശ്രമമെന്ന് എംഡിയായി ചുമതലയേറ്റ ടോമിൻ തച്ചങ്കരി. ഇനിയും പരാജയപ്പെട്ടാൽ കടുത്ത തീരുമാനത്തിലേക്ക് നീങ്ങേണ്ടി വരുമെന്നും ടോമിൻ തച്ചങ്കരി പറഞ്ഞു.

കണ്ണൂർ കെഎസ്ആർടിസി ഡിപ്പോ സന്ദർശിക്കാനെത്തിയ അദ്ദേഹം ജീവനക്കാരോടു സംസാരിക്കുകയായിരുന്നു. കെഎസ്ആർടിസിയെ കരകയറ്റുകയെന്ന ദൗത്യം പൂർത്തിയാക്കുക തന്നെ ചെയ്യുമെന്നും തച്ചങ്കരി കൂട്ടിച്ചേര്‍ത്തു. എത്ര മുടങ്ങിയാലും ആനുകൂല്യങ്ങൾ കിട്ടുമെന്ന് ജീവനക്കാർ ഇനി കരുതരുതെന്നും ടോമിൻ തച്ചങ്കരി പറഞ്ഞു.