നിലയ്ക്കൽ-പമ്പ കെഎസ്ആർടിസി സർവീസ് നിർത്തിവച്ചു. പൊലീസിന്‍റെ നിയന്ത്രണത്തിന്‍റെ ഭാഗമായിട്ടാണ് സർവീസ് നിർത്തിവച്ചത്. അപ്രതീക്ഷിതമായി നടപടി തീർത്ഥാടകർക്ക് തിരിച്ചടിയായി. 

പമ്പ: നിലയ്ക്കൽ-പമ്പ കെഎസ്ആർടിസി സർവീസ് നിര്‍ത്തിവച്ചു. പൊലീസിന്‍റെ നിയന്ത്രണത്തിന്‍റെ ഭാഗമായിട്ടാണ് സര്‍വീസ് നിര്‍ത്തിവച്ചതെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. അപ്രതീക്ഷിതമായി നടപടി തീർത്ഥാടകർക്ക് തിരിച്ചടിയായി. ശശികല സന്നിധാനത്ത് പോയതിന് തൊട്ടുപുറകെയാണ് ബസ് റദ്ദാക്കാന്‍ പൊലീസ് ഉത്തരവിട്ടത്.

ഓണ്‍ലൈനിലാണ് ടിക്കറ്റ് തീര്‍ത്ഥാടകര്‍ ബുക്ക് ചെയ്തിരിക്കുന്നത്. ടിക്കറ്റുകള്‍ റദ്ദാകുന്ന സാഹചര്യം വന്നാല്‍ സന്നിധാനത്ത് നിന്ന് തിരിച്ച് പമ്പയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് മടങ്ങുന്നതിനും വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ഓൺലൈൻ റിസർവേഷൻ താളം തെറ്റിക്കുന്ന പൊലീസ് നടപടി പുനപരിശോധിക്കണമെന്ന് കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരി ആവശ്യപ്പെട്ടു.