തിരുവനന്തപുരം: അവധി ദിനത്തിലും കെഎസ്ആർടിസി പെൻഷൻ വിതരണം പുരോഗമിക്കുന്നു. പെൻഷൻകാർക്ക് ആശ്വാസമേകാൻ ജില്ലാ സഹകരണ ബാങ്കിലെ ജീവനക്കാർ ഇന്നും ഓഫീസിലെത്തി.,

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഞായറാഴ്ചയാണ് , പക്ഷെ ബാങ്കിൽ നല്ല തിരക്കാണ്. തലസ്ഥാന ജില്ലയിൽ ഏറ്റവും കൂടുതൽ പെൻഷൻകാർ അക്കൗണ്ട് എടുത്ത തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്കിലെ കാഴ്ചയാണിത്. അക്കൗണ്ട് തുറക്കലും പെൻഷൻ വിതരണവും തകൃതിയായി തുടരുന്നു. ബാങ്ക് കാരുടെ സഹകരണത്തോട് നന്ദി പ്രകടിപ്പിച്ച് പെൻഷൻകാരും.

ആയിരത്തിലധികം പേർക്ക് ഇതുവരെ ഇവിടെ നിന്നും പെൻഷൻ നൽകിക്കഴിഞ്ഞു,28 നുള്ളിൽ സംസ്ഥാനത്താകെ മുഴുവൻ കുടിശ്ശികയും വിതരണം ചെയ്യുമെന്നാണ് സർക്കാർ പ്രഖ്യാപനം.