കോഴിക്കോട്: ക്യാന്‍സര്‍ രോഗിയായ കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരന്‍ ചികിത്സിക്കാന്‍ പണമില്ലാതെ മരിച്ചു. വെള്ളിമാട്കുന്ന് സ്വദേശി ചാക്കോയാണ് മരിച്ചത്. പെന്‍ഷന്‍ കിട്ടാതെ ചികിത്സ മുടങ്ങിയിരിക്കുകയായിരുന്നു.
കുടുംബപെന്‍ഷന്‍ മുടങ്ങി ജീവിതം വഴിമുട്ടിയതിനെ തുടര്‍ന്ന് വീട്ടമ്മ ആത്മഹത്യ ചെയ്തിരുന്നു. എറണാകുളം കൂത്താട്ടുകുളം സ്വദേശി തങ്കമ്മയാണ് കഴിഞ്ഞയാഴ്ച ആത്മഹത്യ ചെയ്തത്. അഞ്ച് മാസത്തോളമായി വിരമിച്ച കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പെന്‍ഷന്‍ കിട്ടുന്നില്ല.
