തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ എന്ന് കേള്‍ക്കുമ്പോള്‍ മണിമാളികയിലിരുന്ന് ജോലിചെയ്ത് ശമ്പളവും വാങ്ങി വീണ്ടും പെന്‍ഷനായി മുറവിളകൂട്ടുന്നവര്‍ എന്ന് ചിലര്‍ക്കെങ്കിലും തോന്നിയേക്കാം. എന്നാല്‍ അങ്ങനെയല്ല കാര്യങ്ങള്‍... ഒപ്പം ജീവിക്കുന്ന ചില ജീവിതങ്ങളെ നമ്മള്‍ കാണാതെ പോകുന്നുണ്ട്... നാളെയെന്തെന്നറിയാതെ നിത്യവൃത്തിക്ക് വകയില്ലാതെ കരഞ്ഞു തളര്‍ന്നവര്‍.. രോഗശയ്യയില്‍ ജോലി ചെയ്തതിന്‍റെ അവകാശം മാത്രം ചോദിക്കുന്നവര്‍. ഇത്തരത്തില്‍ മുകളില്‍ ആകാശവും താഴെ ഭൂമിയുമായി മാറിയ ഒരുകൂട്ടത്തിലെ ചിലരിലേക്ക് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നടത്തിയ യാത്രയാണിത്.