തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ മുടങ്ങിയ ശമ്പളവും പെന്‍ഷനും നാളെ മുതല്‍ നല്‍കുമെന്ന് ഗതാഗത മന്ത്രി. അതേസമയം സിപിഐ അനുകൂല സംഘടനയ്ക്ക് പിന്നാലെ സിപിഎം അനുകൂല സംഘടന കെ.എസ്.ആര്‍.ടി.ഇ.എയും ശമ്പളം മുടങ്ങിയതിനെതിരെ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിസന്ധി കനത്തതോടെയാണ് സര്‍ക്കറിന്റെ ഇടപെടല്‍. 

ശമ്പളത്തിനായി ട്രഷറിയിലുള്ള കെ.ടി.ഡിഎഫ്.സിയുടെ നിക്ഷേപത്തില്‍ നിന്നും അമ്പത് കോടി പിന്‍വലിക്കും, കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് പണം പിന്‍വലിക്കുന്നതിലൂടെ മൂന്നരകോടി രൂപയുടെ നഷ്ടം ഉണ്ടാകും. പെന്‍ഷന്‍ നല്‍കാന്‍ ഇരുപത്തി ഏഴരകോടിരൂയും സര്‍ക്കാീര്‍ നല്‍കും. സാധാരണ പെന്‍ഷന്‍ തുകയുടെ അമ്പത് ശതമാനം ട്രഷറിയില്‍ നിക്ഷേപിച്ചാല്‍ മാത്രമായിരുന്നു സര്‍ക്കാര്‍ ബാക്കി തുക അനുവദിക്കാറ്. 

എന്നാല്‍ ഇപ്പോഴത്തെ പ്രതിസന്ധി കണക്കിലെടുത്താണ് ഉപാധികളില്ലാതെ പണം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇപ്പോള്‍അനുവദിച്ച തുക കൊണ്ട് മുഴുവന്‍ ശമ്പളവും പെന്‍ഷനും വിതരണണം ചെയ്യാനാകുമോ എന്ന സംശയം നിലനില്‍ക്കുന്നു. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് സംഘടനകള്‍ സമരം പ്രഖ്യാപിച്ചത്.