ഇന്ന് തുറക്കാനിരിക്കേ  വനിതാ പൊലീസിനെ സന്നിധാനത്ത് നിയമിച്ചു. 50 വയസിന് മുകളില്‍ പ്രായമുള്ള 15 വനിതാ പൊലീസ് ഉദ്യോഗസ്ഥരെയാണ് സന്നിധാനത്ത് നിയമിച്ചത്. 

പത്തനംതിട്ട: ചിത്തിര ആട്ടവിശേഷത്തിന് ശബരിമല നട ഇന്ന് തുറക്കാനിരിക്കെ നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് കെഎസ്ആര്‍ടിസി സര്‍വ്വീസ് ആരംഭിക്കും. രാവിലെ 11.30 നാണ് കെഎസ്ആര്‍ടിസി സര്‍വീസ് തുടങ്ങുക. നട ഇന്ന് തുറക്കാനിരിക്കേ വനിതാ പൊലീസിനെ സന്നിധാനത്ത് നിയമിച്ചു. 50 വയസിന് മുകളില്‍ പ്രായമുള്ള 15 വനിതാ പൊലീസ് ഉദ്യോഗസ്ഥരെയാണ് സന്നിധാനത്ത് നിയമിച്ചത്. 

ഇന്നലെ പമ്പിയലെത്തിയ വനിത പൊലീസ് ഉദ്യോഗസ്ഥര്‍ ഇന്നുരാവിലെയാണ് സന്നിധാനത്ത് എത്തിയത്. 20 കമാന്‍റോകളും 100 വനിത പൊലീസും അടക്കം 2300 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ശബരിമലയിൽ നിയോഗിച്ചിട്ടുള്ളത്. ശബരിമലയ്ക്ക് 20 കിലോമീറ്റർ അകലെ മുതൽ തന്നെ പൊലീസ് ശക്തമായ കാവൽ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശബരിമലയിലേക്കുള്ള എല്ലാ വഴികളിലും പരിശോധനയുണ്ട്.