തിരുവനന്തപുരത്തേക്കുള്ള സ്‌പെഷ്യല്‍ ട്രെയിന്‍ രാവിലെ 11:15നും കണ്ണൂരിലേക്കുള്ള ട്രെയിന്‍ വൈകുന്നേരം 6.30നും ബംഗളുരുവില്‍ നിന്ന് പുറപ്പെടും. ബംഗലുരുവില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് സഹായമെത്തിക്കാനായി കേരള സര്‍ക്കാര്‍ ബംഗലുരുവില്‍ കോ-ഓര്‍ഡിനേറ്ററെ നിയമിച്ചു. കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഭക്ഷണവും താമസവും ക്രമീകരിക്കും. വിവരങ്ങള്‍ക്കായി 09535092715 എന്ന നമ്പറില്‍ വിളിക്കാം. തമിഴ്നാട്ടില്‍ നിന്നും കര്‍ണ്ണാടകത്തിലക്കുള്ള ബസ്സ് സര്‍വ്വീസുകളും നിര്‍ത്തിവച്ചിരിക്കുകയാണ്.തമിഴ്നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസ്സുകള്‍ ഹൊസൂരില്‍ സര്‍വ്വീസ് അവസാനിപ്പിക്കുകയാണ്. ചെന്നൈയിലെ കര്‍ണ്ണാടക സ്വദേശികളുടെ സ്ഥാപനങ്ങള്‍ക്ക് കനത്ത സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.