കൊച്ചി: മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിനെതിരായ വിലയിരുത്തലല്ലെന്ന് മന്ത്രി കെ.ടി ജലീല്‍ കൊച്ചിയില്‍ പറഞ്ഞു. 2014 ല്‍ ഇ. അഹമ്മദ് നേടിയ ഭൂരിപക്ഷത്തിനും അപ്പുറത്തേക്ക് കുഞ്ഞാലിക്കുട്ടി എത്തിയിരുന്നെങ്കില്‍ സര്‍ക്കാരിനെതിരായ ജനവിധിയെന്ന് കണക്കാക്കാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എസ്.ഡി.പി.ഐയും വെല്‍ഫെയര്‍ പാര്‍ട്ടിയും സഹായിച്ചിട്ടും കഴി‍ഞ്ഞ തവണത്തെ ഭൂരിപക്ഷം മറികടക്കാന്‍ യു.ഡി.എഫിനായില്ലെന്നും കെ.ടി ജലീല്‍ പ്രതികരിച്ചു.