ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് പാകിസ്ഥാന്‍ പിടികൂടിയ കുല്‍ഭൂഷണ്‍ യാദവിന് വധശിക്ഷ. പാകിസ്ഥാന്‍ സൈന്യമാണ് യാദവിന് വധശിക്ഷ നല്‍കുമെന്ന് അറിയിച്ചത്. മുന്‍ നാവിക ഉദ്ദ്യോഗസ്ഥനായ ഇയാള്‍ ഇന്ത്യന്‍ ചാരസംഘടനയായ റോയുടെ ഏജന്റാണെന്നായിരുന്നു പാകിസ്ഥാന്റെ വാദം. എന്നാല്‍ ഇത് ഇന്ത്യ തള്ളിയിരുന്നു.
മുംബൈ സ്വദേശിയായ കുല്‍ഭൂഷണ്‍ യാദവിനെ ബലൂചിസ്ഥാനില്‍ നിന്നാണ് പാക് സൈന്യം പിടികൂടിയത്. കുല്‍ഭൂഷണ്‍ യാദവിനെ ഫീല്‍ഡ് ജനറല്‍ കോര്‍ട്ട് മാര്‍ഷലിന് വിധേയനാക്കി വധശിക്ഷ വിധിച്ചുവെന്നാണ് പാകിസ്ഥാന്‍ സൈന്യം അറിയിച്ചിരിക്കുന്നു. ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ജനറല്‍ ഖമര്‍ ജാവേദ് ബവേജ ഇന്ന് വധശിക്ഷ ശരിവെയ്ക്കുകയായിരുന്നു. വിചാരണയുടെയോ ശിക്ഷാവിധിയുടെയോ കാര്യം പാകിസ്ഥാന്‍ ഇന്ത്യയെ അറിയിച്ചിരുന്നില്ലെന്നാണ് ഇന്ത്യന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.
