തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍മാരെ അറസ്റ്റ് ചെയ്യാനുളള നീക്കം കപടനാടകത്തിന്‍റ ബാക്കിയെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.കോര്‍പറേഷന്‍ കൗണ്‍സിലിനിടെ മേയര്‍ വി കെ പ്രശാന്തിന് പരിക്കേറ്റ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു കുമ്മനം. മേയറെ ആക്രമിച്ചുവെന്നത് പച്ചനുണയാണ്.
വധശ്രമത്തിന് കേസെടുക്കാന്‍ ഒന്നുമുണ്ടായിട്ടില്ല. ബി ജെ പി കൗണ്‍സിലര്‍മാരെയും പ്രവര്‍ത്തകരെയും കേസില്‍ കുടുക്കി ജയിലഴിക്കുള്ളിലാക്കാനാണ് ശ്രമമെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും. ഇവര്‍ക്കെതിരെയുളള അറസ്റ്റ് തടയുമെന്നും കുമ്മനം പറഞ്ഞു.
പ്രതിച്ഛായ നഷ്ടമായ സി പി എം അത് വീണ്ടെടുക്കാന്‍ സൃഷ്ടിച്ച തിരക്കഥയാണ് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിലെ അക്രമമെന്നും കുമ്മനം പ്രതികരിച്ചു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരിന്നു അദ്ദേഹം.
