മുന്‍പെങ്ങുമില്ലാത്ത പ്രളയക്കെടുതിയില്‍ പെട്ട് കേരളത്തിലെ ജനങ്ങളുടെ സാധാരണ ജീവിതം താറുമാറായെന്നും രണ്ട് ലക്ഷത്തിലധികം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണെന്നും കുമ്മനം കത്തില്‍പറയുന്നു. 

ഐസ്വാള്‍: പ്രളയക്കെടുത്തിയില്‍ നിന്ന് കരകയറാന്‍ കേരളത്തിന് കൈത്താങ്ങാകണമെന്നാവശ്യപ്പെട്ട് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്റെ കത്ത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും ഗവര്‍ണ്ണര്‍മാര്‍ക്കും മുഖ്യമന്ത്രിമാര്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങളിലെ ലഫ്റ്റ്‍നന്റ് ഗവര്‍ണര്‍മാര്‍ക്കുമാണ് അദ്ദേഹം കത്തെഴുതിയത്. 

മുന്‍പെങ്ങുമില്ലാത്ത പ്രളയക്കെടുതിയില്‍ പെട്ട് കേരളത്തിലെ ജനങ്ങളുടെ സാധാരണ ജീവിതം താറുമാറായെന്നും രണ്ട് ലക്ഷത്തിലധികം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണെന്നും കുമ്മനം കത്തില്‍പറയുന്നു. ഈ സാഹചര്യത്തില്‍ കേരളത്തിന് എല്ലാ കോണുകളില്‍ നിന്നും സഹായം വേണം. ജനജീവിതം പൂര്‍വ്വസ്ഥിതിയിലാക്കണം. അതിന് ഓരോ സംസ്ഥാന സര്‍ക്കാറുകളും കഴിയുന്ന സഹായിക്കണമെന്നും പണമായും സാധനങ്ങളായോ മനുഷ്യ ശക്തിയായോ സഹായം എത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

നേരത്തെ അദ്ദേഹം ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു

Scroll to load tweet…