മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടങ്ങി. യു ഡി എഫ് സ്ഥാനാര്‍ത്ഥി പി കെ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് 1.70 ലക്ഷം കടന്നു. വോട്ടെണ്ണല്‍ അരമണിക്കൂര്‍ പിന്നിട്ടപ്പോഴേ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് പതിനായിരം കടന്നിരുന്നു. വോട്ടെണ്ണല്‍ മൂന്നര മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പി കെ കുഞ്ഞാലിക്കുട്ടി 170157 വോട്ടിന് മുന്നിലാണ്. ഇപ്പോള്‍ 90 ശതമാനത്തിലേറെ വോട്ടുകള്‍ എണ്ണി കഴിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് യുഡിഎഫും എല്‍ഡിഎഫും വോട്ട് വര്‍ദ്ധിപ്പിച്ചപ്പോള്‍ ബിജെപിക്ക് വോട്ട് കുറവാണ്.

പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. ഏഴ് നിയമസഭാ മണ്ഡലങ്ങളിലെയും വോട്ട് ഒരേസമയം എണ്ണുകയാണ്. പത്തുമണിയോടെ ചിത്രം വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മലപ്പുറം ഗവണ്‍മെന്റ് കോളേജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. വോട്ടെണ്ണലിനായി വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ലൈവ് ബ്ലോഗ്

വോട്ടെണ്ണല്‍ വിശേഷങ്ങള്‍ തല്‍സമയം കാണാം...