മാണി വിഭാഗം ഇപ്പോൾ നിഷപക്ഷ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത് സമയമാവുമ്പോൾ എല്ലാം ശരിയാവുമെന്നും യുഡി എഫ് ശക്തിപ്പെടുമെന്നും പി കെ കുഞ്ഞാലിക്കുട്ടി. ജെഡിയു വന്നതും പോയതും യുഡിഎഫിനെ ബാധിച്ചിട്ടില്ലെന്നും ഒരു തെരഞ്ഞെടുപ്പ് ജയിക്കാൻ ഇപ്പോഴും യുഡിഎഫിന് ശക്തിയുണ്ടെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. 

മാണി ഏത് മുന്നണിയിലക്ക് വരുമെന്ന് പറഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ പ്രതികരിക്കേണ്ടത് മാണിയാണെന്നും 25ന് ചേരുന്ന യുഡിഎഫ് യോഗത്തിൽ നിലവിലുള്ള രാഷ്ടീയ സാഹചര്യം ചർച്ച ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി വിശദമാക്കി. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് ജയിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിയമസഭ അക്രമകേസ് അഭിപ്രായം പറയുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.