ബാഗ്ദാദ്: മൊസൂളിൽ ഐഎസിനെതിരായ യുദ്ധം റിപ്പോർട്ട് ചെയ്ത കുർദിഷ് വനിതാ മാധ്യമപ്രവർത്തക കൊല്ലപ്പെട്ടു. കുർദിഷ് ചാനലായ റുഡോയുടെ റിപ്പോർട്ടർ ഷിഫാ ഗാർഡിയാണ് (30) കൊല്ലപ്പെട്ടത്. റോഡ് അരുകിൽ സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടിയാണ് ഷിഫ കൊല്ലപ്പെട്ടത്.
മൊസൂളിന്റെ പടിഞ്ഞാറൻ മേഖലകളിൽ ഇറാക്ക് സൈന്യം നടത്തുന്ന മുന്നേറ്റം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. യുദ്ധ റിപ്പോർട്ടിംഗിലെ ആൺ ആധിപത്യത്തെ വെല്ലുവിളിച്ച് യുദ്ധമുഖത്തെത്തിയ മാധ്യമപ്രവർത്തകയായിരുന്നു ഷിഫാ.
