തീവ്രവാദ ബന്ധമുള്ളവര്‍ക്കെതിരെ നടപടി ശക്തമാക്കി കുവൈത്ത്. 8 കുവൈത്ത് പൗരന്‍മാരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. ഐക്യരാഷ്ട്രസഭ രക്ഷാ സമിതിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി.
ഇസ്ലാമിക സ്‌റ്റേറ്റ്, അല്‍ ക്വയ്ദ എന്നീ ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് ഐക്യരാഷ്ട്ര സഭ രക്ഷാ സമിതി കണ്ടെത്തിയ എട്ട് കുവൈറ്റികള്‍ക്കെതിരേയുള്ള നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കിയത്. ഇവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും യാത്രവിലക്ക് ഏര്‍പ്പെടുത്താനും ഇവര്‍ക്ക് ആയുധങ്ങള്‍ ലഭിക്കുന്നത് തടയാനുമാണ് എക്യരാഷ്ട്ര സെക്യൂരിറ്റി കൗണ്‍സില്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ഇവരുടെ പേരില്‍ സ്വദേശത്തും വിദേശത്തുമുള്ള ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവര്‍വഴി പ്രസ്തുത ഭീകര സംഘടനകള്‍ക്ക് ധനസഹായം എത്തുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഈ നിര്‍ദേശം. പാസ്‌പോര്‍ട്ടുകള്‍ കണ്ടുകെട്ടുകയും ഇവര്‍ രാജ്യം വിടാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സുരക്ഷാ കൗണ്‍സില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഭീകരവാദതീവ്രവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരെ കണ്ടെത്താനും ശിക്ഷിക്കാനും എക്യരാഷ്ട്ര സഭയക്ക് പ്രത്യേക സമിതിയുണ്ട്. ഈ സമിതിയുടെ നിരന്തരമായ നിരീക്ഷണത്തിനൊടുവിലാണ് ഇവരെ കണ്ടെത്തിയത്.രക്ഷാ സമിതിയുടെ നിര്‍ദേശം ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ കര്‍ശനമായി നടപ്പാക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ വിദേശകാര്യ മന്ത്രാലയത്തോട് മന്ത്രിസഭ ആവശ്യപ്പെട്ടിട്ടുണ്ട്.
