റിയാദ്: ദ്വിദിന സന്ദര്‍ശനത്തിനായി കുവൈത്ത് ആമിര്‍ സൗദിയിലെത്തി. ഖത്തര്‍ പ്രതിസന്ധി പരിഹരിക്കുന്നതിനായുള്ള മധ്യസ്ഥ ശ്രമമാണ് ലക്ഷ്യം.

ഉന്നതല സംഘവുമായെത്തിയ കുവൈത്ത് അമീറിനെയും സംഘത്തേയും സൗദി ഭരണാധികാരി സല്‍മാന്‍ രജാവ് റിയാദിലുള്ള രാജാവിന്റെ കൊട്ടാരത്തിലാണ് സ്വീകരിച്ചത്. പ്രധാനമായും ഖത്തര്‍ പ്രതിസന്ധി പരിഹരിക്കുന്നതമായി ബന്ധപ്പെട്ട് മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായാണ് കുവൈത്ത് അമീര്‍ എത്തിയതെന്നാണ് സൂചന. കൊട്ടാരത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ മേഖലിയിലെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
കൂടാതെ ഇരു രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കാനും അമീറിന്റെ സന്ദര്‍ശനം ലക്ഷ്യമിടുന്നു. ഖത്തര്‍ ഭീകരവാദ ഗ്രൂപ്പുകളെ സഹായിക്കുന്നതായും സൗദിയുള്‍പ്പടെയുള്ള ചില രാജ്യങ്ങളുടെ കാര്യത്തില്‍ ഖത്തര്‍ അനാവശ്യമായി ഇടപെടുന്നതായുള്ള ആരോപണങ്ങളുടെ പേരില്‍ കഴിഞ്ഞ ജൂണ്‍ അഞ്ചിനു സൗദി, ബഹ് റൈന്‍, യൂഏഇ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചിരുന്നു. ഖത്തറുമായുള്ള പ്രശ്‌നം പരിഹരിക്കുന്നതിനു കുവൈത് അമീറിന്റെ നേതൃത്തില്‍ നേരത്തേയും ശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും വിജിയിച്ചിരുന്നില്ല.