കുവൈറ്റ്: കുവൈത്തില്‍ 2016-17 സാമ്പത്തിക കാലയളവില്‍, സര്‍ക്കാര്‍ ചെലവുകള്‍ വെട്ടിക്കുറച്ചതിനെത്തുടര്‍ന്ന് ഒരു ബില്ല്യന്‍ ദിനാര്‍ മിച്ചം വയക്കാനായന്നെ് ധനകാര്യവകുപ്പ് മന്ത്രി. രാജ്യത്തിന്റെ പ്രധാന വരുമാന സ്രോതസായ പെട്രോളിയത്തില്‍നിന്നുള്ള വരുമാനം കുത്തനെ കുറഞ്ഞതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ചെലവ് ചുരുക്കല്‍ നടപടികള്‍ക്ക് തുടക്കമിട്ടത്.
സര്‍ക്കാര്‍ ചെലവുകള്‍ വെട്ടിക്കുറച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ സാമ്പത്തികവര്‍ഷം നൂറ് കോടിയിലധികം ദിനാര്‍ മിച്ചംവയ്ക്കാനായെന്ന് ഉപ പ്രധാനമന്ത്രിയും ധനകാര്യ വകുപ്പ് മന്ത്രിയുമായ അനസ് അല്‍ സാലെഹ് വ്യക്തമാക്കിയത്. രാജ്യത്തിന്റെ സമ്പദ്ഘടന നിരവധി വെല്ലുവിളികള്‍ നേരിടുന്നതിനിടെയാണ് ഈ നേട്ടം കൈവരിക്കാനായത്. അന്താരാഷ്ട്ര ധനകാര്യ മേഖലകളിലുള്ള വിദഗ്ധരെ ഉള്‍പ്പെടുത്തി സംഘടപ്പിച്ച 'യൂറോമണി കുവൈറ്റ് 2017' ഏകദിന കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ വികസനം ലക്ഷ്യമാക്കി നടപ്പാക്കുന്ന കുവൈറ്റ്‌സ് വിഷന്‍ 2035 ന് പിന്തുണ നല്‍കാനാണ് പുതിയ സാമ്പത്തിക, ധനകാര്യ പരിഷ്‌കരണങ്ങള്‍ക്ക് സര്‍ക്കാര്‍ തുടക്കമിട്ടത്. ഇതിനായി പെട്രോളിയത്തില്‍നിന്നല്ലാത്ത വരുമാനം സ്വരൂപിക്കുകയായിരുന്നു ലക്ഷ്യമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. എണ്ണവില കുറഞ്ഞതിനെത്തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലായ കുവൈറ്റില്‍ സാമ്പത്തിക അച്ചടക്കം പാലിക്കാന്‍ നിരിവധി പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിരുന്നു. ഇവ ഇപ്പോഴും തുടരുകയാണെന്ന് ധനമന്ത്രി പറഞ്ഞു. പ്രധാന വരുമാന സ്രോതസായ പെട്രോളിയത്തില്‍നിന്നുള്ള വരുമാനം കുത്തനെ കുറഞ്ഞതിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി രാജ്യത്തിന്റെ ബജറ്റ് കമ്മി വര്‍ധിച്ചിരുന്നു.
