കുവൈത്തില്‍ ഡിഎന്‍എ നിയമം പുനപരിശോധിക്കാന്‍ അമീറിന്റെ നിര്‍ദ്ദേശം. 2015-ജൂലൈയിലായിരുന്നു പാര്‍ലമെന്റ് വന്‍ ഭൂരിപക്ഷത്തോടെ നിയമം പാസാക്കിയത്. ഭരണഘടനകോടതില്‍ കേസ് പരിഗണിക്കാനിരിക്കെയാണ് അമീറിന്റെ നിര്‍ദ്ദേശം.ഒരു രാജ്യത്ത് ആദ്യമായിട്ടായിരുന്നു നിയമം മൂലം എല്ലാവരുടെയും ഡി.എന്‍.എ സാന്പിളുകള്‍ ശേഖരിച്ച് വയ്ക്കാനുള്ള നിയമം പാസാക്കിയത്.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പാര്‍ലമെന്റ് പാസാക്കിയ ഡി.എന്‍.എ നിയമാണ് ഇന്ന് അമീര്‍ ഷേഖ് സബാ അല്‍ അഹമദ് അല്‍ ജാബിര്‍ അല്‍ സബാ പുനപരിശോധിക്കാന്‍ നിര്‍ദേശിച്ചത്. നിയമം രാജ്യത്തിന്റെ ഭരണഘടനയക്ക് അനുസൃതമാണോ,വ്യക്തികളുടെ സ്വകാര്യതയെ ഹനിക്കുമോ എന്നതടക്കം പരിശോധിക്കണമെന്നാണ് പ്രധാനമന്ത്രി ഷേഖ് ജാബിര്‍ അല്‍ മുബാറഖ് അല്‍ സബയോടെ ആവശ്യപ്പെട്ടരിക്കുന്നത്.പെതുസുരക്ഷയും,പെതുതാല്‍പര്യവും മുന്‍ നിര്‍ത്തിയാവണം നിയമം നിര്‍മാണം നടത്തേണ്ടതെന്ന് അമീരി ദിവാന്‍ അഫേഴ്‌സ് ഡെപ്യൂട്ടി മന്ത്രി ഷേഖ് അലി ജറ്ഹ അല്‍ സബാ ഇറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
2015-ലെ ഡി.എന്‍.എ നിയമത്തില്‍ സ്വദേശികള്‍,വിദേശികള്‍,വിസിറ്റ് വിസകളില്‍ എത്തുന്നവര്‍ അടക്കം പരിശോധന് നടത്തണമെന്ന 11-ാം വകുപ്പില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് തയ്യറാകാത്തവര്‍ക്ക് ഒരു വര്‍ഷം ജയില്‍ ശിക്ഷയും 10,000 ദിനാര്‍ വരെ പിഴയോ വ്യവസ്ഥ ചെയ്തിരുന്നു. തുടര്‍ന്ന്,
ഡി.എന്‍.എ നിയമം ജനങ്ങളുടെ വ്യക്തി സ്വാതന്ത്രത്തിന് എതിരാണന്ന് ചൂണ്ടിക്കാട്ടി സ്വശേികളില്‍ ചിലര്‍ ഭരണഘടനകോടതിയെ സമീപിച്ചിട്ടുണ്ട്. ഇവരുടെ കേസ് ഡിസംബര്‍ 21ന് പരിഗണിക്കാന്‍ ഇരിക്കെയാണ് തീരുമാനം പുനപരിശോധിക്കാന്‍ അമീര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്
